അമേരിക്കയില്‍ ഏറ്റവും അധികം നികുതി വെട്ടിക്കുന്നത് ആപ്പിള്‍!
വാഷിംഗ്ടണ്‍: |
WEBDUNIA|
Last Modified ബുധന്‍, 22 മെയ് 2013 (11:04 IST)
PRO
PRO
അമേരിക്കയില്‍ ഏറ്റവും അധികം നികുതി വെട്ടിക്കുന്നത് ആപ്പിള്‍ കമ്പനിയെന്ന് അമേരിക്കന്‍ സെനറ്റ് കമ്മിറ്റി. നികുതി അടക്കുന്നത് ഒഴിവാക്കുന്നതിനായി കമ്പനി ടാക്‌സ് ഇളവുകളുള്ള ഉപകമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍ കമ്പനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു കരുതാനാവില്ലെന്നും സെനറ്റ് അഭിപ്രായപ്പെട്ടു. അതെസമയം ആപ്പിളിനെതിരെ സെനറ്റില്‍ ഉയര്‍ന്ന ആരോപണങ്ങളെ ചെറുക്കാന്‍ ആപ്പിള്‍ മേധാവി ടിം കുക്ക് തന്നെ രംഗത്തെത്തി.
നികുതി ഒഴിവാക്കാന്‍ കമ്പനി തട്ടിപ്പുകളൊന്നും നടത്തിയിട്ടില്ലെന്നും ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞു. സെനറ്റില്‍ നേരിട്ടെത്തി ഇത് ബോധിപ്പിക്കുമെന്നും ടിം കുക്ക് പറഞ്ഞു. ആപ്പിളിന്റെ അയര്‍ലണ്ടിലുള്ള അനുബന്ധ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നികുതി മുഴുവനായോ ഭാഗികമായോ കമ്പനി അടക്കാറില്ലെന്നാണ് സെനറ്റിന്റെ കണ്ടെത്തല്‍. ആപ്പിളിന് 145 ബില്യണ്‍ ഡോളര്‍ മൂലധനമുണ്ട് ഇതില്‍ 102 ബില്യണ്‍ ഡോളറിന്റെ മൂലധനവും ഓഫ്‌ഷോറാണെന്നും സെനറ്റ് കുറ്റപ്പെടുത്തി.
എന്നാല്‍ അമേരിക്കയില്‍ ഏറ്റവും വലിയ നികുതി അടയ്ക്കുന്നത് തങ്ങളാണെന്നും 2012 സാമ്പത്തിക വര്‍ഷത്തില്‍ ആറു ബില്യണ്‍ ഡോളര്‍ നികുതി അടച്ചിട്ടുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കി.