അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നേരിയ അയവ് വരുന്നു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നേരിയ അയവ് വരുന്നു. രാജ്യത്തിന്റെ കടമെടുപ്പു പരിധിയുടെ കാലയളവ്‌ ആറാഴ്ചത്തേക്കു ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തയാറാണെന്നന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി അറിയിച്ചു.

ബജറ്റ്‌ പാസാക്കാന്‍ പ്രതിപക്ഷവുമായി നടത്തി വരുന്ന ചര്‍ച്ചകള്‍ക്കു വേഗം കൂട്ടാനും തര്‍ക്കമുള്ള പദ്ധതികളില്‍ കാതലായ ഭേദഗതികള്‍ കൊണ്ടുവരാനുമാണ്‌ കടമെടുപ്പ്‌ പരിധി നീട്ടിനല്‍കാന്‍ തയാറായതെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

ബജറ്റ്‌ പാസാകുന്നതിനു മുമ്പ്‌ കടമെടുപ്പു പരിധി അവസാനിച്ചാല്‍ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നു സാമ്പത്തിക വിദഗ്ധര്‍ ഒബാമ ഭരണകൂടത്തിന്‌ മുന്നറിയിപ്പു നല്‍കിയിരുന്നു. കടമെടുപ്പ്‌ പരിധി 17 നു അവസാനിക്കാനിരിക്കെയാണ്‌ ഈ സുപ്രധാന തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :