അമേരിക്കയുടെ ആദ്യ ബഹിരാകാശ യാത്രിക അന്തരിച്ചു

കേപ്പ് കാര്‍ണിവല്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
അമേരിക്കയുടെ ആദ്യ സാലി റൈഡ് (61) അന്തരിച്ചു. കാലിഫോര്‍ണിയയിലെ വസതിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസിന് അര്‍ബുദം ബാധിച്ച അവര്‍ ഒരു വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു.

സാലിയുടെ വിജയഗാഥ അമേരിക്കയിലെ സ്ത്രീകള്‍ക്ക് എന്നും ആവേശമായിരുന്നു. രണ്ട് തവണയാണ് സാലി ബഹിരാകാശത്ത് പോയത്. 1983 ജൂണില്‍ ആയിരുന്നു ആദ്യ യാത്ര. അന്ന് 32 വയസ്സായിരുന്നു പ്രായം. ചലഞ്ചര്‍ സ്‌പേസ് വാഹനത്തില്‍, മറ്റ് നാല് യാത്രികര്‍ക്കൊപ്പമാണ് അവര്‍ പോയത്.

ഒരു വര്‍ഷത്തിന് ശേഷം സാലി വീണ്ടും ബഹിരാകാശ യാത്ര നടത്തി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയുമെടുത്ത സാലി 1978-ലാണ് നാസയില്‍ എത്തുന്നത്.

സാലിയുടെ മരണത്തില്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ അനുശോചനം രേഖപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :