'ബാറ്റ്മാന്‍' കൊലയാളിക്ക് ചിത്രത്തിന്റെ ക്ലൈമാക്സ് അറിയണം!

ഡെന്‍വര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
PTI
അമേരിക്കയില്‍ 'ബാറ്റ്മാന്‍' സീരീസിലെ പുതിയ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ നടത്തിയ ജെയിംസ് ഹോംസിന് സിനിമയും ക്ലൈമാക്സ് എന്താണെന്നറിയണം. 'ദ ഡാര്‍ക് നൈറ്റ് റൈസസ്' എന്ന സിനിമ എങ്ങനെയാണ് അവസാനിക്കുന്നതെന്ന് ഹോംസ് ജയില്‍ ജീവനക്കാരോട് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

അറോറയിലെ സെഞ്ച്വറി 16 സിനിമാകോംപ്ലക്‌സില്‍ 'ദ ഡാര്‍ക് നൈറ്റ് റൈസസ്' എന്ന സിനിമ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ഹോംസ് വെടിവയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ബാറ്റ്മാന്‍ സിനിമയിലെ വില്ലനായ 'ജോക്കറി'ന്റെ രൂപത്തിലാണ് ഹോംസ് തീയേറ്ററില്‍ എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :