അമേരിക്ക സിറിയയില്‍ സായുധ ഇടപെടലിന് മുതിരുന്നു

ഡമാസ്കസ്| WEBDUNIA|
PRO
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സായുധ ഇടപെടലിന്‌ മുതിരുന്നതായി സൂചനകള്‍. മെഡിറ്ററേനിയന്‍ കടലില്‍ പടക്കപ്പലുകള്‍ വിന്യസിക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സിറിയയിലേക്ക്‌ കൂടുതല്‍ സൈന്യത്തെ അയക്കാനും തീരുമാനമായെന്ന്‌ പ്രതിരോധ വകുപ്പ്‌ സെക്രട്ടറി ചക്ക്‌ ഹേഗല്‍ നേരത്തെ അറിയിച്ചിരുന്നു. അമേരിക്കന്‍ നാവികസേന ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നും വൈറ്റ്‌ ഹൗസ്‌ വ്യക്‌തമാക്കി.

എന്നാല്‍ സിറിയയില്‍ വിമത കേന്ദ്രങ്ങള്‍ക്കു നേരെ രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്ത ആശങ്കാജനകമാണെന്നും അന്വേഷണം നടത്തുമെന്നുമാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :