അഫ്ഗാന്‍ പ്രസിഡന്റിന്റെ വസതിക്ക് നേരെ ഭീകരാക്രമണം

കാബൂള്‍| WEBDUNIA|
PRO
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ ഔദ്യോഗിക വസതിക്ക് നേരെ താലിബാന്‍ തീവ്രവാദികളുടെ ആക്രമണം. താലിബാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്ന് കര്‍സായി സുരക്ഷാ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ആക്രമണം.

രാവിലെ 6.30ഓടെയാണ് വസതിക്ക് സമീപമുള്ള കിഴക്കന്‍ ഗേറ്റിലൂടെ ഭീകരര്‍ ആക്രമണം നടത്തിയത്. ആറോളം സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍സായിയുടെ പതിവ് വാര്‍ത്താസമ്മേളനത്തിനായി നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കര്‍സായി പ്രസിഡന്‍ഷ്യല്‍ പാലസില്‍ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടില്ല. സുരക്ഷാ ചുമതലയുള്ള ഭടന്മാര്‍ പ്രത്യാക്രമണം നടത്തിയിട്ടുണ്ട്. നാറ്റോ സേനയുടെ അഫ്ഗാനിലെ മുഖ്യ കാര്യാലയവും അമേരിക്കന്‍ എംബസിയുമെല്ലാം പ്രവര്‍ത്തിക്കുന്നതും ഈ കോമ്പൗണ്ടില്‍ തന്നെയാണ്. ആറ് തവണയെങ്കിലും ഇവിടെ സ്ഫോടനമുണ്ടായതായി ദൃസാക്ഷികള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :