കൊടും തീവ്രവാദികളായ 37 തടവുപുള്ളികളെ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യമാണ് ഇക്കാര്യം അറിയച്ചത്. അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ നടപടി.
തടവുകാരെ മോചിപ്പിച്ചത് അഫ്ഗാന്‍-അമേരിക്കന്‍ ബന്ധത്തിന് വിളളല്‍ വീഴ്ത്തിയിരിക്കുകയാണ്. അഫ്ഗാനില്‍ വീഴുന്ന ഒരോ തുളളി രക്തത്തിനും സര്‍ക്കാര്‍ കൂടി പങ്ക് പറ്റിയിരിക്കുകയാണെന്നാണ് തടവുകാരുടെ മോചന വാര്‍ത്തയെ കുറിച്ച് അമേരിക്ക പ്രതികരിച്ചത്.
എന്നാല്‍ തടവുകാര്‍ക്കതിരെ ആരോപിക്കപെടുന്ന കുറ്റങ്ങള്‍ക്കൊന്നും തെളിവുകള്‍ ഇല്ലെന്നാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ നിലപാട്. നേരത്തെ അമേരിക്കയുടെ ശക്തമായ വിയോജിപ്പ് അവഗണിച്ച് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാനുമായി ചര്‍ച്ചയ്ക്കും തുടക്കമിട്ടിരുന്നു.