ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനായിരുന്നു കിം അലന്‍ എന്ന സ്ത്രീയുടെ ഈ തത്രപ്പാട്. 499 കിലോമീറ്ററാണ് അവര്‍ ഓടി തീര്‍ത്തത്. ഇതിനെടുത്ത സമയം 86 മണിക്കൂറും 11 മിനിറ്റും ഒന്‍പത് സെക്കന്‍ഡും.
ന്യൂസിലന്‍ഡ് സ്‌പൈനല്‍ ട്രസ്‌റ്റിനുവേണ്ടിയാണു കിം അലന്‍ ഓടിയത്. ഇവര്‍ക്ക് 47 വയസ്സ് പ്രായമുണ്ട്. നാല് കുട്ടികളുടെ അമ്മയുമാണവര്‍.
ഊണും ഉറക്കവും ഒഴിവാക്കി ഓടിയതിന് കിട്ടിയ പ്രതിഫലം കിം അലന്‍ സ്‌പൈനല്‍ ട്രസ്‌റ്റിന് നല്‍കി. 2005ല്‍ അമേരിക്കക്കാരിയായ പാം റീഡ് സ്‌ഥാപിച്ച 481 കിലോ മീറ്റര്‍ എന്ന റെക്കോഡാണു അലന്‍ തകര്‍ത്തത്.