ഓറല്‍ സെക്‍സിലൂടെയും ദീര്‍ഘ ചുംബനത്തിലൂടെയും സിക വൈറസ് പടരുമെന്ന് ഗവേഷകര്‍

പുരുഷ ബീജം വഴിയും വൈറസ് പടരുമെന്നാണ് വ്യക്തമായി

സിക വൈറസ് , ലറ്റിനമേരിക്ക , ഓറല്‍ സെക്‍സ് , സെക്‍സ്
പാരിസ്| jibin| Last Modified തിങ്കള്‍, 6 ജൂണ്‍ 2016 (09:47 IST)
ലറ്റിനമേരിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്‌ത്തിയ സിക വൈറസ് ഓറല്‍ സെക്‍സിലൂടെയും പകരുമെന്ന് ഫ്രഞ്ച് ഗവേഷകര്‍. ഫ്രഞ്ച് യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോഴാണ് പുരുഷ ബീജം വഴിയും വൈറസ് പടരുമെന്നാണ് വ്യക്തമായത്. പാരീസ് സ്വദേശിയായ ഇരുപത്തിനാലുകാരിയിലാണ് ഓറല്‍ സെക്‍സ് വാഴി സിക വൈറസ് പടര്‍ന്നതായി കണ്ടെത്തിയത്.

യുവതിക്ക് എങ്ങനെ സിക വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ ഡോക്‍ടര്‍മാര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു. ലാറ്റിനമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ സന്ദര്‍ശിക്കാത്ത ഇരുപത്തിനാലുകാരിയായ യുവതിക്ക് പനിക്കൊപ്പം ഛര്‍ദ്ദിയും പേശിവേദനയും രൂക്ഷമായതിനെത്തുടര്‍ന്ന് വിദഗ്ദര്‍ വിശദമായി ചോദ്യം ചെയ്‌തതില്‍ നിന്നാണ് സിക ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായത്.

അടുത്തിടെ ബ്രസീലിലേക്ക് യാത്ര ചെയ്‌ത നാല്‍പ്പത്തിയാറുകാരനുമായി താന്‍ നിരന്തരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഓറല്‍ സെക്‍സ് ഏറെ നേരം ചെയ്‌തുവെന്നും ഈ സമയം കോണ്ടം ഉപയോഗിച്ചിരുന്നില്ലെന്നും യുവതി വ്യക്തമാക്കിയതോടെയാണ് ഓറല്‍ സെക്‍സ് വഴിയും സിക വൈറസ് ബാധിക്കുമെന്ന് വിദഗ്ദര്‍ കണ്ടെത്തിയത്.

പുരുഷ ബീജം വഴിയാണ് വൈറസ് പടര്‍ന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടില്ല. ശരീരത്തില്‍ നിന്ന് വരുന്ന മറ്റ് ശ്രവങ്ങള്‍ വഴിയാകാം സിക വൈറസ് യുവതിയിലേക്ക് പടര്‍ന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ദീര്‍ഘ ചുംബനം വഴിയും ഓറല്‍ സെക്‍സിലൂടെയും സിക പടരുമെന്നാണ് യുവതിയെ പരിചരിച്ച ഗവേഷകര്‍ പായുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം സിക പടര്‍ന്ന ഇരുപത് കേസുകളാണ് ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :