കൊളംബിയ|
JOYS JOY|
Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (09:19 IST)
സിക വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത എട്ടു മാസത്തേക്ക് ഗര്‍ഭം ധരിക്കരുതെന്ന് രാജ്യത്തെ ജനങ്ങളോട് കൊളംബിയന്‍ സര്‍ക്കാരിന്റെ ആഹ്വാനം. സിക വൈറസ് ബാധിച്ച് ഇതുവരെ രാജ്യത്ത് മൂന്നുപേര്‍ മരിച്ചതായി കൊളംബിയന്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ, രാജ്യത്ത് 5000ത്തോളം ഗര്‍ഭിണികള്‍ക്ക് സിക വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
അമേരിക്കയില്‍ ഏതാണ്ട് 30000ത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വൈറസ് ബാധ കണ്ടെത്തിയവരില്‍ നിയന്ത്രിതമായ ഗര്‍ഭച്‌ഛിത്രം നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 40 ലക്ഷത്തോളം ആളുകള്‍ക്ക് സിക വൈറസ് ബാധിക്കുമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിഗമനം.
ഇതുവരെ മുപ്പതോളം രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23 ശതമാനം പേര്‍ക്ക് സിക വൈറസ് ബാധിച്ചുവെന്നാണ് കണക്ക്. വൈറസ് ബാധിച്ചവരില്‍ 57.8 ശതമാനം പേര്‍ ഗര്‍ഭിണികളാണ്. അതേസമയം, സിക വൈറസിന് പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.