ഭീതിപരത്താന്‍ ‘സിക’യില്ല; ഇനി ടിയാഗോയുടെ വരവ്

ടാറ്റാ മോട്ടേഴ്‌സ് , സിക വൈറസ് , ടിയാഗോ , കാര്‍
മുംബൈ| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (10:05 IST)
ടാറ്റാ മോട്ടേഴ്‌സിന്റെ ഏറ്റവും പുതിയ മോഡലിന് നിര്‍ദേശിക്കപ്പെട്ടിരുന്ന സിക എന്ന പേര് അധികൃതര്‍ ഉപേക്ഷിച്ചു. ടിയാഗോ എന്നാണ് പുതിയ പേര്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കും സിക വൈറസ് പടര്‍ന്നു പിടിച്ചതോടെയാണ് പേര് മാറ്റാന്‍ കമ്പനി തീരുമാനിച്ചത്. സിക വൈറസ്
ലോകത്തെ ഭീതിയിലാഴ്ത്തിയതിനാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയമാണ് പുതിയ പേര് മാറ്റാന്‍ കാരണമായത്.

സോഷ്യല്‍ മീഡിയയിലൂടെ നിര്‍ദേശിക്കപ്പെട്ട 37,000 പേരുകളില്‍ നിന്ന് സിവെറ്റ, അഡോര്‍, ടിയാഗോ എന്നീ പേരുകള്‍ തെരഞ്ഞെടുക്കുകയും ടിയാഗോയ്ക്ക് നറുക്കുവീഴുകയുമായിരുന്നു. ന്യൂഡല്‍ഹിയില്‍ ഈ മാസം നടക്കുന്ന മോട്ടോര്‍ ഷോയില്‍ ടിയാഗോ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :