സിക വൈറസ്: ഗർഭനിരോധനം നടത്തുവാനുള്ള അനുമതി വിവാദമാകുന്നു

സിക വൈറസ്, ഗർഭനിരോധനം, ബ്രസീൽ Zika Virus, Abortion, Brazil
ബ്രസീൽ| aparna shaji| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2016 (10:52 IST)
മാരകമായ സിക വൈറസ് പടരുന്ന സാഹര്യത്തിൽ രോഗ ബാധിതരായ ഗർഭിണികൾക്ക് നിയമപരമായി ഗര്‍ഭഛിദ്രം നടത്താൻ അനുമതി നൽകാനുള്ള ചർച്ചകൾ വിവാദമാകുന്നു. സിക വൈറസ് ഗർഭസ്ഥ ശിശുവിന്റെ നാഡിവ്യൂഹ വളർച്ചയെ സാരമായി ബാധിക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഗര്‍ഭഛിദ്രം നിയമപരമായി
നടത്തുവാനുള്ള ശ്രമം ആരംഭിച്ചത്.

ഇതിനോടകം തന്നെ 25 രാജ്യങ്ങളില്‍ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് ഏറ്റവുമധികം സിക വൈറസ് ബാധിതരുള്ളത് ബ്രസീലിലാണ്.
ഗര്‍ഭഛിദ്രം അനുവദിക്കുന്നതിലൂടെ ബ്രസീലിലെ ആയിരക്കണക്കിന് ജീവനുകളാണ് ജനിക്കാതെ നശിക്കാന്‍ പോകുന്നത്.

അടുത്തിടെ ആറായിരത്തോളം നവജാതശിശുക്കളുടെ നാഡിവ്യൂഹവളര്‍ച്ചയില്‍ തകരാറുകള്‍ കണ്ടെത്തിയിരുന്നു. ഈ തകർച്ചയ്ക്ക് കാരണം രാജ്യത്ത് പടർന്നുപിടിക്കുന്ന സിക്ക വൈറസ് ആണെന്ന് വക്കുകിഴക്കന്‍ സംസ്ഥാനമായ പെര്‍ണന്‍പുകോയില്‍ നിന്നുള്ള മികച്ച ഡോക്ടര്‍മാര്‍ പറയുന്നു. ശിശുവിന്റെ തലയോട്ടി ചുരുങ്ങുന്ന മൈക്രോ സെഫാലി എന്ന ഗുരുതര രോഗം ബാധിക്കുന്നതു മുലം ഈ വൈറസിനെ അപകടകാരിയായി കണക്കാക്കേണ്ടയിരിക്കുന്നു. ഇത്തരം തകരാറുമായി ജനിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങ‌ൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഗര്‍ഭഛിദ്രമാണ് സ്വീകരിക്കാവുന്ന ഏക മാർഗ്ഗമെന്നും വിദഗ്ദ്ധർ അറിയിച്ചു.

എന്നാല്‍ ബ്രസീലിലെ നിയമമനുസരിച്ച് പ്രസവത്തിലൂടെ അമ്മയ്ക്കോ കുട്ടിക്കോ എന്തെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലോ ഗർഭത്തിനു കാരണം ഒരു ബലാല്‍സംഘം ആണെങ്കിലോ മാത്രമേ ഗര്‍ഭഛിദ്രം നടത്തുവാൻ അനുവാദമുള്ളു. അതുകൊണ്ട് സിക വൈറസ് ബാധയുള്ള ഗർഭിണികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭഛിദ്രം നടത്താൻ അനുമതി നൽകുന്നതിനെകുറിച്ചുള്ള ചർച്ചകളാണ് ബ്രസീലിൽ നടക്കുന്നത്.

സിക വൈറസ് നവജാത ശിശുക്കളെ ബാധിക്കുന്നതിനാൽ ഗര്‍ഭഛിദ്രം അനുവദിക്കണന്ന അഭിപ്രായമാണ് ജൻങ്ങ‌ൾക്കുള്ളത്. ഫോളാ ഡി സാവോപോളോ എന്ന പത്രം നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 60ശതമാനം ആളുകള്‍ വൈറസ് ബാധിതരിലെ ഗര്‍ഭഛിദ്രത്തെ എതിര്‍ത്തപ്പോള്‍ 40ശതമാനം പേര്‍ അനുകൂലിക്കുകയായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :