ചൈന|
Last Modified ചൊവ്വ, 4 നവംബര്‍ 2014 (12:22 IST)
കേരളത്തിലെ കിസ് ഓഫ് ലൌവിനെ ചൈനയിലെ യുവമിഥുനങ്ങള്‍ കടത്തിവെട്ടി. എങ്ങനെയാണെന്നല്ലേ? കേരളത്തില്‍ പൊതുവേദിയില്‍ ചുംബിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ചൈനയില്‍ പൊതുവഴി കിടപ്പറയാക്കിയായിരുന്നു ചൈനയിലെ യുവമിഥുനങ്ങളുടെ പ്രതികരണം. വഴിയോരത്തെ ബെഞ്ചില്‍ കിടന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ജോടികളെ നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരനും ചേര്‍ന്ന് ഓടിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. കിഴക്കന്‍ ചൈനയിലെ അന്‍ഹുയിലാണ് സംഭവം.
അന്‍ഹുയില്‍ സ്ഥിതി ചെയ്യുന്ന ബെംഗ്ബു നഗരത്തിലെ, തിരക്കേറിയ കാര്‍ പാര്‍ക്കിംഗ് ഏരിയായിലായിരുന്നു സംഭവം. 25കാരനായ ലെമിനിയും 26കാരിയായ ഡോംഗ് ജെന്നുമാണ് കഥയിലെ താരങ്ങള്‍. ബെഞ്ചില്‍ കിടക്കുകയാണ് എന്നു കരുതി അടുത്ത ചെന്ന സെക്യൂരിറ്റി ജീവനക്കാരരെ ഞെട്ടിക്കുന്ന രംഗങ്ങളാണ് പിന്നെ അരങ്ങേറിയത്. രണ്ടു പേരോടും സ്ഥലം വിട്ടുപോകാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. 'ഒരു നിമിഷം, ഇപ്പോ കഴിയും' എന്നായിരുന്നു ചെറുപ്പക്കാരന്റെ പ്രതികരണം. മദ്യലഹരിയിലായിരുന്നു യുവമിഥുനങ്ങളുടെ പേക്കൂത്ത്.
ഇതുകണ്ട ജിയാന്‍ ഷി എന്ന 30കാരനാണ് സംഭവം ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചത്. സെക്യൂരിറ്റി ഓടി എത്തിയപ്പോള്‍, നാണം മറയ്ക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇയാള്‍ വേഗത കൂട്ടുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിച്ചത്. ആദ്യം ഞെട്ടല്‍ ഉണ്ടായെങ്കിലും പിന്നീട് ഇതൊരു തമാശയായിട്ടാണ് തോന്നിയതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ ടെയ്ന്‍ യു അഭിപ്രായപ്പെട്ടു.