1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Railway Minister Sadananda Gowda’s son booked for rape

സദാനന്ദ ഗൗഡയുടെ മകനെതിരേ പീഡനക്കേസ്

സദാനന്ദ ഗൗഡ
കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്ക്കെതിരേ പീഡനക്കേസ്. കാര്‍ത്തിക് ഗൗഡയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് തന്നെ രഹസ്യവിവാഹം ചെയ്തുവെന്ന അവകാശവാദവുമായി കന്നഡ നടി രംഗത്തെത്തിയത്. കന്നട സിനിമാ നടിയും മോഡലുമായ മൈത്രിയ ഗൗഡയാണ് കാര്‍ത്തികിനെതിരേ ആര്‍ ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹത്തിനുശേഷം തന്റെ സമ്മതത്തോട് കൂടിയല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും മൈത്രിയ പരാ‍തിയില്‍ പറയുന്നു. 
 
മേയ് എട്ടിന് ഇവരുടെ സുഹൃത്ത് വഴിയാണ് കാര്‍ത്തികും മൈത്രേയിയും പരിചയപ്പെട്ടത്. പിന്നീട് ആ ബന്ധം പ്രണയമായി വളര്‍ന്നു. ജൂണ്‍ അഞ്ചിന് കാര്‍ത്തികിന്റെ മംഗലാപുരത്തെ വീട്ടില്‍ വച്ചാണ് വിവാഹം നടന്നതെന്ന് മൈത്രേയി പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടുകൂടി മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ വിവാഹം ചെയ്യാമെന്ന് കാര്‍ത്തിക ഉറപ്പു നല്‍കിയിരുന്നതായും മൈത്രിയ പറയുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മൈത്രിയ മാധ്യമങ്ങള്‍ക്ക് നല്‍കി. 
 
അതേസമയം ആരോപണം സദാനന്ദ ഗൗഡയും കാര്‍ത്തികും നിഷേധിച്ചു. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ അറിയില്ലെന്നും മൈത്രിയയുടെ കൈവശമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും കാര്‍ത്തിക് ആരോപിച്ചു.