1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Railway Minister Sadananda Gowda’s son booked for rape

മകനെതിരായ ആരോപണം കെട്ടിച്ചമച്ചതെന്ന് സദാനന്ദ ഗൌഡ

സദാനന്ദ ഗൗഡ
തന്റെ മകനെതിരായ ലൈംഗികാരോപണകേസ് കെട്ടിച്ചമച്ചതെന്ന് കേന്ദ്ര റെയില്‍‌വേ മന്ത്രി സദാനന്ദ ഗൌഡ. കേസില്‍ താന്‍ ഇടപെടില്ല. ആരോപണം കെട്ടിച്ചമച്ചതാണ്. വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. തനിക്ക് തന്റെ ഡ്യൂട്ടിയാണ് പ്രധാനമെന്നും സദാനന്ദ ഗൗഡ കൂട്ടിച്ചേര്‍ത്തു.
 
കാര്‍ത്തിക് ഗൗഡയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് തന്നെ രഹസ്യവിവാഹം ചെയ്തുവെന്ന അവകാശവാദവുമായി കന്നഡ നടി രംഗത്തെത്തിയത്. കന്നട സിനിമാ നടിയും മോഡലുമായ മൈത്രിയ ഗൗഡയാണ് കാര്‍ത്തികിനെതിരേ ആര്‍ ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹത്തിനുശേഷം തന്റെ സമ്മതത്തോട് കൂടിയല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും മൈത്രിയ പരാ‍തിയില്‍ പറയുന്നു.