മെല്‍ബണ്‍|
Last Updated:
ബുധന്‍, 23 ജൂലൈ 2014 (16:26 IST)
ലൈംഗിക ബന്ധത്തിലൂടെ രോഗങ്ങള്‍ പകരുന്നത് തടയുന്ന കോണ്ടം കണ്ടെത്തി. വിവജെല്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഉറ എയ്ഡ്സ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ തടയും. സ്റ്റാര്‍ ഫാര്‍മ എന്ന ഓസ്‌ട്രേലിയന്‍ ബയോടെക് സ്ഥാപനമാണ് കോണ്ടം നിര്‍മ്മിച്ചിരിക്കുന്നത്.ഉറക്ക് ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കോണ്ടത്തിന് തകരാറുണ്ടായാലും ഇതിനുള്ളിലെ
ലൂബ്രിക്കന്റ് ലൈംഗികരോഗങ്ങള്‍
പകര്‍ത്തുന്ന വൈറസുകളെ നശിപ്പിക്കും.സാധാരണ കോണ്ടത്തെ അപേക്ഷിച്ച് വിവജെല്‍ കോണ്ടം ഉപയോഗിക്കുമ്പോള്‍ രോഗങ്ങള്‍ പകരാന്‍ 99.9 ശതമാനം പോലും സാധ്യതയില്ലെന്നാണ് സ്റ്റാര്‍ ഫാര്‍മ അധികൃതര്‍ അവകാശപ്പെടുന്നത്.