ലോകത്തെ ആകെ കൊവിഡ് മരണം 25.44 ലക്ഷം കടന്നു

ശ്രീനു എസ്| Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (08:45 IST)
ലോകത്തെ ആകെ കൊവിഡ് മരണം 25.44 ലക്ഷം കടന്നു. 25,44,949 പേരാണുടെ ജീവനാണ് കൊവിഡ് അപഹരിച്ചത്. അമേരിക്കയിലാണ് കൂടുതല്‍ മരണം സംഭവിച്ചത്. 525795 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 255018 പേരും മരണപ്പെട്ടിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള മെക്‌സിക്കോയില്‍ 185,715 പേരും നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 153250 പേരും മരണപ്പെട്ടിട്ടുണ്ട്.

അതേസമയം ആകെ കൊവിഡ് രോഗികളുടെ എണ്ണം 11.47 കോടി കടന്നിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 2.92 കോടിയോളം പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1.11കോടിയിലധികം കൊവിഡ് രോഗികള്‍ ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :