രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.43 കോടിയിലേറെ പേര്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 1 മാര്‍ച്ച് 2021 (11:59 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.43 കോടിയിലേറെ പേര്‍. നിലവില്‍ 1,43,01,266 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷനും ഇന്നുമുതലാണ് ആരംഭിക്കുന്നത്. 60നുമുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 15,510 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 106 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയിട്ടുണ്ട്. രോഗം മൂലം മരണപ്പെട്ടവര്‍ 1,57,157 ആയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :