ഇന്‍സ്റ്റഗ്രാമില്‍ 100മില്യണ്‍ ഫോളോവേഴ്‌സുമായി വിരാട് കോലി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യാക്കാരന്‍

ശ്രീനു എസ്| Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (07:37 IST)
ഇന്‍സ്റ്റഗ്രാമില്‍ 100മില്യണ്‍ ഫോളോവേഴ്‌സുമായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യാക്കാരനും വിരാട് കോലിയാണ്. അതേസമയം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ഫോളോവേഴ്‌സ് ഉള്ള നടി പ്രിയങ്ക ചോപ്രയ്ക്ക് 60.8 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ഉള്ളത്.

അതേസമയം 100മില്യണ്‍ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റര്‍ കൂടിയാണ് വിരാട് കോലി. സ്‌പോര്‍ട്‌സ് താരങ്ങളില്‍ നാലമനാണ് കോലി. ഏറ്റവുംകൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ളത് ക്രിസ്റ്റിയനോ റൊണാല്‍ഡോക്കാണ്. 265 മില്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. പിന്നാലെ 186 മില്യണുമായി മെസിയും 147 മില്യണുമായി നെയ്മറും ഉണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :