അനുബന്ധ വാര്‍ത്തകള്‍
- കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 41,322 പേര്‍ക്ക്; ആകെ കൊവിഡ് ബാധിതരുടെ എണ്ണം 93,51,110 ആയി
- സ്വര്‍ണവിലയില്‍ ഇടിവ്: ഈ ആഴ്ചയില്‍ മാത്രം കുറഞ്ഞത് 1600 രൂപ
- ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റായാല്‍ പേര് ബുര്‍വി
- ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനകളുമായി ചര്‍ച്ചചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍
- തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് മത്സരരംഗത്തുള്ളത് 74899 സ്ഥാനാര്‍ത്ഥികള്‍
സ്വന്തം കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റ 22കാരി അറസ്റ്റില്‍
സ്വന്തം കുഞ്ഞിനെ പതിനായിരം രൂപയ്ക്ക് വിറ്റ 22കാരി അറസ്റ്റില്‍. തമിഴ്‌നാട് മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിനിയായ 22കാരിയാണ് അറസ്റ്റിലായത്. ഏഴുമാസം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി ഇപ്പോള്‍ തിരുനെല്‍വേലി സ്വദേശിയായ ഡ്രൈവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. അതേസമയം കുഞ്ഞിനെ പതിനായിരം രൂപകൊടുത്ത് വാങ്ങിയ ദമ്പതികളും അറസ്റ്റിലായി.
ടെക്‌സ്റ്റൈല്‍ മില്‍ തൊഴിലാളിയായ യുവതി തനിക്ക് ജോലിക്കുപോകാന്‍ സാധിക്കാത്തിനാലാണ് കുഞ്ഞിനെ വിറ്റതെന്ന് പോലീസിനോട് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ മൂന്നുമാസം മാത്രം പ്രായമായ കുഞ്ഞ് ഉള്ളത്.