അനുബന്ധ വാര്‍ത്തകള്‍
- കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അതിഥി തൊഴിളികൾ മരിച്ചനിലയിൽ
- സ്വപ്നയുമായി ഉന്നത രാഷ്ട്രീയ നേതാവിന് ബന്ധം, ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്
- ഈ രാശിയ്ക്കാർ ലോകാരാധ്യരാകും, അറിയൂ... !
- ദിവസവും കമ്പ്യൂട്ടറിന് മുന്നിൽ ജോലി ചെയ്യുന്നവരാണൊ ? കണ്ണിനെ സംരക്ഷിയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്തോളു
- ക്രിക്കറ്റിൽ നിന്നും ആദ്യമായിൽ ലഭിച്ച പ്രതിഫലം 50 രൂപ, പഴയ കാലം ഓർത്തെടുത്ത് ഹിറ്റ്മാൻ !
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.84 കോടി കടന്നു, മരണം 6,97,175
ലോകത്ത് ശമിനമില്ലാതെ കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,07,446 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,42,382 ആയി. 6,97,175 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ലോകത്ത് ജീവൻ നഷ്ടമായത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി അതീവ ഗുരുതരം.
അമേരിക്കയിൽ 48,62,174 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,58,929 പേർ അമേരിക്കയിൽ മാത്രം മരണപ്പെട്ടു. 27,51,665 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മരണസംഖ്യ ഒരു ലക്ഷത്തോട് അടുക്കുകയാണ്. 94,702 പേർക്കാണ് ബ്രസീലിൽ ജീവൻ നഷ്ടമായത്. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു.