വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2020 (08:05 IST)
പാലക്കാട്: കഞ്ചിക്കോട്ട് റെയിൽവേ ട്രാക്കിന് സമീപത്ത് മൂന്ന് അതിഥി തൊഴിലാളികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ കനായി വിശ്വകര്‍മ (21), അരവിന്ദ് കുമാര്‍ (23), ഹരിയോം കുനാല്‍ (29) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30തോടെ കഞ്ചിക്കോട് ഐഐടിക്കു സമീപമുള്ള ട്രാക്കിൽനിന്നുമാണ് ഇവരെ കണ്ടെത്തിയത്.
ഹരിയോം കുനാല്‍ മരിച്ച നിലയിലും മറ്റു രണ്ടു പേര്‍ ഗുരുതരമായി പരിക്കേറ്റ നിലയിലുമായിരുന്നു. പരുക്കേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് അക്രമാസക്തരായ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവാനെത്തിയ ഫയർ ആൻഡ് റസ്ക്യു സേനാംഗങ്ങളെ ആക്രമിച്ചു. ആക്രമണത്തില്‍ ആറുസേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സേനയുടെ ആംബുലൻസ് തൊഴിലാളികള്‍ അടിച്ചുതകര്‍ത്തു.