ബാല്‍ക്കണിയില്‍ യോഗ: ആറാം നിലയില്‍ നിന്ന് 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

  woman falls , extreme yoga pose , accident , police, ആശുപത്രി , പൊലീസ് , യോഗ , അലക്‌സാ ടെറാസസ്
മെക്‌സിക്കോ| Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2019 (20:01 IST)
ബാൽക്കണിയിൽ യോഗാസനം ചെയ്യുന്നതിനിടെ അപ്പാർട്ട്മെന്റിന്റെ ആറാം നിലയില്‍ നിന്നും 80 അടി താഴ്‌ചയിലേക്ക് വീണ
കോളജ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. മെക്‌സിക്കോ സാന്‍ പെഡ്രോ സ്വദേശിനിയായ അലക്‌സാ ടെറാസസാണ് (23) ആശുപത്രിയില്‍ കഴിയുന്നത്.

കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം. ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയിലെ റെയിലില്‍ തൂങ്ങി ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി അലക്‌സാ താഴേക്ക് വീഴുകയായിരുന്നു. സമീപവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പതിനൊന്ന് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയാണ് അലക്‍സായ്‌ക്ക് വേണ്ടിവന്നത്. അപകടത്തിൽ കൈയ്യും കാലും ഒടിഞ്ഞു. കാലിനേറ്റ പരുക്ക് ഗുരുതരമായതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇടുപ്പിനും തലയ്‌ക്കും പരുക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ ചതവുകളും പരുക്കുകളും ധാരാളമായി കാണുന്നുണ്ടെന്നും ഡോക്‍ടര്‍മാര്‍ പറഞ്ഞു.

അലക്‌സ ഇത്തരത്തില്‍ അപകടരമായി ബാല്‍ക്കണി റെയലിങ്ങില്‍ തൂങ്ങുന്നതു മുമ്പും കണ്ടിട്ടുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. അലക്‌സയുടെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :