ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ ഡോക്‍ടര്‍ തയ്യാറായില്ലെന്ന പൊലീസ് റിപ്പോര്‍ട്ട്; പരാതിയുമായി കെജിഎംഒഎ

  sriram venkitaraman , accident , police , kgmoa  , പൊലീസ് , ശ്രീറാം , അപകടം , ഡോക്‍ടര്‍മാര്‍
തിരുവനന്തപുരം| Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (14:45 IST)
ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ വാഹനാപകടക്കേസില്‍ ഡോക്ടർമാര്‍ക്കെതിരായ പൊലീസ് വാദത്തിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ.

ശ്രീറാമിന്‍റെ രക്തം പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന പൊലീസിന്റെ റിപ്പോര്‍ട്ടിനെതിരെയാണ് കെജിഎംഒഎ രംഗത്തുവന്നു. ശ്രീറാമിന്‍റെ രക്തം പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ലെന്ന വാദം തെറ്റാണ്. പൊലീസിന്‍റെ വീഴ്ച ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മേൽ കെട്ടിവയ്ക്കാനാണ് ശ്രമം നടക്കുന്നതെന്നും കെജിഎംഒഎ ആരോപിച്ചു.

ശ്രീറാമിന്റെ കേസില്‍ ഡോക്ടര്‍ നിയമപ്രകാരമുള്ള എല്ലാകാര്യങ്ങളും ചെയ്‌തുവെന്ന് കെജിഎംഒഎ സെക്രട്ടറി ഡോ. വിജയകൃഷ്‌ണന്‍ വ്യക്തമാക്കി.

“ശ്രീറാമിനെ മദ്യത്തിന്റെ മണമുണ്ടെന്ന് ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടും പൊലീസ് രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ടില്ല. പൊലീസ് ആവശ്യപ്പെടാതെ ഡോക്‍ടര്‍ക്ക് മുന്‍‌കൈയെടുത്ത് രക്തപരിശോധന നടത്താന്‍ കഴിയില്ല. ശ്രീറാമിനെ രക്ത പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് വാക്കാല്‍ പോലും പൊലീസ് ആവശ്യപ്പെട്ടിട്ടില്ല” - എന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും, സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് കെജിഎംഒ അറിയിച്ചു. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :