Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (16:30 IST)
തിരുവിഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം. ലോറിയുമായി കൂട്ടിയിടിച്ച കാറിൽ കുട്ടിയുടെ വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകിയാണ് ഡ്യൂറോഫ്ലെക്സ് ചെയർമാൻ ജോർജ് എൽ.മാത്യുവിന്റെ (വക്കപ്പൻ) പേരക്കുട്ടി ജോഹർ (ഏഴ്) മരിച്ചത്.
അപകട സമയത്ത് സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകുകയായിരുന്നു. ആന്തരികാവയവങ്ങൾക്കു ക്ഷതമേറ്റാണു മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കുടുംബം തമിഴ്നാട്ടിൽനിന്ന് ആലപ്പുഴയിലേക്കു പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്.