ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം വന്ന സ്ത്രീയുടെ പ്രായം 56; വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

രേണുക വേണു| Last Modified വ്യാഴം, 17 ഫെബ്രുവരി 2022 (08:13 IST)

ശബരിമലയില്‍ കുംഭമാസ പൂജാസമയത്ത് നടന്‍ ചിരഞ്ജീവിക്കും ഭാര്യ സുരേഖയ്ക്കും ഒപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍. ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയ സ്ത്രീക്ക് 56 വയസ്സുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കി. ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് ദര്‍ശനത്തിനെത്തിയത്. കുടുംബസമേതമാണ് അവര്‍വന്നത്. പ്രായം സംബന്ധിച്ച രേഖകള്‍ അന്നുതന്നെ ബോര്‍ഡ് പരിശോധിച്ചിരുന്നു. കുപ്രചാരണത്തില്‍ പൊലീസ് അന്വേഷണമുണ്ടാകുമെന്ന് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാരവാര്യര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :