ലോകാരോഗ്യ സംഘടനയ്‌ക്ക് ചൈനയോട് താൽ‌പര്യം, ഫണ്ട് നൽകില്ലെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (11:34 IST)
കൊവിഡ്19 വൈറസ് വ്യാപനവിഷയത്തിൽ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പ്രധാന ധനസ്രോതസ്സ് അമേരിക്കയാണെന്നും ധനസഹായം നൽകുന്നത് നിർത്തിവെക്കുന്നത് ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു.

എന്നാൽ അതേ വാർത്താസമ്മേളനത്തിൽ വെച്ച് തന്നെ താന്‍ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇതേപ്പറ്റി ആലോചിക്കുന്നതേ ഉള്ളൂവെന്നും ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിക്കുന്നതായും അത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :