എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ പ്രാധാന്യം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും

ശ്രീനു എസ്| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (13:28 IST)
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ ഊന്നല്‍ നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. 40 ശതമാനം പാഠഭാഗങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഈ പാഠഭാഗങ്ങളില്‍ നിന്ന് തന്നെ പരമാവധി മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകുന്നത്.

അതേസമയം ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങള്‍ ചോദ്യപേപ്പറിലുണ്ടാകും. നാളെ മുതല്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതൃക ചോദ്യപേപ്പറുകള്‍ നല്‍കും. ജനുവരി ആദ്യവാരത്തില്‍ തന്നെ എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള ചോദ്യേപപ്പര്‍ തയാറാക്കുന്നതിന്റെ മുന്നോടിയായുള്ള ശില്‍പ്പശാല പരീക്ഷഭവനില്‍ ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :