കടലിൽ വീണുപോയ മൊബൈൽ ഫോൺ ഉടമയ്ക്ക് എടുത്ത് നൽകി തിമിംഗലം; വൈറലായി ദൃശ്യങ്ങള്‍

ഫോണ്‍ പോയ സങ്കടത്തില്‍ ഇസയും കൂട്ടുകാരും നില്‍ക്കുമ്പോഴാണ് വായില്‍ കടിച്ചു പിടിച്ച ഫോണുമായി ബലൂഗ തിമിംഗലം വെള്ളത്തിന്റെ മുകളിലേക്ക് വന്നത്.

Last Modified ചൊവ്വ, 14 മെയ് 2019 (09:19 IST)
നോര്‍വേയിലെ ഹാമര്‍ഫെസ്റ്റ് ഹാര്‍ബറിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ കറങ്ങാനിറങ്ങിയതായിരുന്നു ഇസ ഓഫ്ദാല്‍. പെട്ടെന്ന് ഇസയുടെ കൈയില്‍ നിന്ന് ഫോണ്‍ അബദ്ധത്തില്‍ കടലിലേക്ക് വഴുതിവീണു.

ഫോണ്‍ പോയ സങ്കടത്തില്‍ ഇസയും കൂട്ടുകാരും നില്‍ക്കുമ്പോഴാണ് വായില്‍ കടിച്ചു പിടിച്ച ഫോണുമായി ബലൂഗ തിമിംഗലം വെള്ളത്തിന്റെ മുകളിലേക്ക് വന്നത്. ജലോപരിതലത്തില്‍ അല്‍പസമയം ചിലവഴിച്ച തിമിംഗലം ബോട്ടിലുള്ളവരുടെ തലോടലും സ്‌നേഹവുമേറ്റുവാങ്ങി ആഴക്കടലിലേക്ക് മറഞ്ഞു. അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇസയും കൂട്ടരും.

അതേസമയം മിലിട്ടറി പരിശീലനം ലഭിച്ച തിമിംഗലമായിരിക്കാം ഇതെന്നും ചാരപ്രവര്‍ത്തിക്കായി റഷ്യ ഇത്തരം തിമിംഗലങ്ങളെ ഉപയോഗിക്കാറുണ്ടെന്നും വാദം ഉയര്‍ന്നിട്ടുണ്ട്. ഇതേ നിറത്തിലുള്ള ബലൂഗാ തിമിംഗലം കഴിഞ്ഞ ആഴ്ച കിഴക്കന്‍ നേര്‍വേയിലെ ഫിന്‍മാര്‍ക്കില്‍ മത്സ്യബന്ധന ബോട്ടിനരികിലേക്കും എത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :