ഭാര്യ തുടര്‍ പഠനത്തിന് പോയി; ഭര്‍ത്താവ് യുവതിയുടെ വിരലുകള്‍ അറുത്തുമാറ്റി ചവറ്റുകൊട്ടയില്‍ എറിഞ്ഞു

 chops , wife , fingers , school , സ്‌കൂള്‍ , വിദ്യാഭ്യാസം , ഭാര്യ , റഫീഖുല്‍ ഇസ്ലാം , ഹവ അക്തര്‍
ധാക്ക| Last Modified തിങ്കള്‍, 13 മെയ് 2019 (20:18 IST)
രഹസ്യമായി ബിരുദപഠനത്തിന് പോയ ഭാര്യയുടെ കൈവിരലുകള്‍ ഭര്‍ത്താവ് മുറിച്ചു മാറ്റി. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. ഇരുപത്തിയൊന്നു കാരിയായ ഹവ അക്തറിനാണ് ഭര്‍ത്താവിന്റെ ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്. ഇവരുടെ ഭര്‍ത്താവ് റഫീഖുല്‍ ഇസ്ലാമിനെ പൊലീസ് അറസ്‌റ്റ് ചെയ്തു.

യു.എ.യില്‍ ജോലി ചെയ്യുന്ന റഫീഖുല്‍ ഇസ്ലാമിന് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ്. തുടര്‍ പഠനം പാടില്ലെന്ന് വിലക്കിയ ശേഷമാണ് ഇയാള്‍ ജോലിക്കായി വിദേശത്തേക്ക് പോയത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന ഹവ ബന്ധുക്കളും ഭര്‍ത്താവും അറിയാതെ രഹസ്യമായി ബിരുദപഠനം തുടര്‍ന്നിരുന്നു.

ഇതിനിടെ യുവതി പഠനത്തിനായി പോകുന്ന വിവരം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അറിഞ്ഞു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇസ്ലാം പഠിക്കാനായി പോകുന്ന വിവരം ബന്ധുക്കളില്‍ നിന്ന് അറിഞ്ഞു.

വിവരമറിഞ്ഞ റഫീഖുല്‍ ഇസ്ലാം ഹവ്വയോട് ഒരു സര്‍പ്രൈസ് തരാനെന്ന് പറഞ്ഞ് കണ്ണൂകള്‍ അടച്ച് കൈ നീട്ടാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കൈവിരലുകള്‍ മുറിച്ചെടുത്തു ചവറ്റുകൊട്ടയില്‍ ഇടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :