പള്ളിയിലെത്തിയ യുവതിയെ കടന്നുപിടിച്ചു; വൈദികൻ അറസ്റ്റിൽ

കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Last Modified തിങ്കള്‍, 13 മെയ് 2019 (09:40 IST)
പള്ളിയിലെത്തി സംസാരിച്ച് മടങ്ങിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. ലണ്ടനിലെ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ചിലെ വൈദികൻ ടോബി ദേവസ്യയാണ് അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നതിനിടയിലാണ് യുവതിയുടെ പിൻഭാഗത്ത് ഇയാൾ സ്പർശിച്ചത്.

വൈദികൻ അപമാനിച്ചുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പള്ളിമേടയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷം മുൻപ് വൈദിക പട്ടം സ്വീകരിച്ച ഫാദർ ടോബി അടുത്തിടെയാണ് പള്ളിയിൽ ചുമതലയേറ്റത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :