‘കഴുത്തുമുതൽ നെഞ്ചുവരെ 59 കുത്തുകള്‍, കത്തി ഒടിഞ്ഞപ്പോള്‍ അടുക്കളയിലെ കത്തി ഉപയോഗിച്ചു’; ഭർത്താവിന് ജീവപര്യന്തം തടവ്

 Uk man , murder , police , angela mittal , എയ്ഞ്ചല മിത്തല്‍ , ലോറൻസ് ബ്രാൻഡ് , ഹെതർ നോർട്ടൻ
ലണ്ടൻ| Last Modified തിങ്കള്‍, 13 മെയ് 2019 (18:44 IST)
ഇന്ത്യൻ വംശജയായ ഭാര്യയെ ക്രൂരമായി രീതിയില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യുകെ സ്വദേശിക്ക് ജീവപര്യന്തം തടവ്. എയ്ഞ്ചല മിത്തല്‍ (41) എന്ന സ്‌ത്രീയെയാണ് ഭര്‍ത്താവ് ലോറൻസ് ബ്രാൻഡ് (47) കൊലപ്പെടുത്തിയത്.

2018ല്‍ നടന്ന കൊലപാതകത്തിന്റെ വിധി പ്രസ്‌താവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. സുരക്ഷിതമെന്ന് കരുതിയ വീട്ടിലെ സ്വന്തം മുറിയില്‍ ക്രൂരമായ രീതിയിലാണ് എയ്ഞ്ചല കൊല്ലപ്പെട്ടതെന്നും നിർദയമായ തരത്തിലായിരുന്നു പ്രതിയായ ലോറന്‍‌സ് കൃത്യം നടത്തിയതെന്നും ജഡ്ജി പറഞ്ഞു.

കഴുത്തുമുതൽ നെഞ്ചുവരെ 59 കുത്തുകളാണ് എയ്ഞ്ചലയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർച്ചയായി കുത്തുന്നതിനിടയിൽ കത്തി ഒടിഞ്ഞു. തുടര്‍ന്ന് അടുക്കളയിൽ നിന്ന് പുതിയ കത്തി എടുത്തുക്കൊണ്ടു വന്നാണ് പ്രതി അവരെ വീണ്ടും കുത്തി. യുവതി എതിർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വിധിന്യായത്തിൽ ജഡ്ജി പറഞ്ഞു.

കൊല നടക്കുന്നതിന് മുമ്പുള്ള ക്രിസ്‌തുമസ് രാത്രിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എയ്ഞ്ചല പുറത്ത് പോകുന്നതും സുഹൃത്തുക്കളുമായി ഇടപെഴകുന്നതും ലോറന്‍‌സിന് ഇഷ‌ടമായിരുന്നില്ല. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും മേജർ ക്രൈം യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :