സാന്റിയാഗോ|
Last Modified വെള്ളി, 1 മെയ് 2015 (11:53 IST)
ചിലിയിലെ കാല്‍ബുക്കോ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. ഇതേതുടര്‍ന്ന് സമീപ പ്രദേശത്തുനിന്ന് 2,500 ഓളം ജനങ്ങളെ ഒഴിപ്പിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് 12,000 അടി ഉയരത്തില്‍ ചാരം ഉയര്‍ന്നു.അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് മേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒമ്പതു ദിവസത്തിനിടെ ഇതു മൂന്നാം തവണയാണ് അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. അര നൂറ്റാണ്ടായി നിര്‍ജീവമായിരുന്ന അഗ്നിപര്‍വതം കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രണ്ടുതവണ പൊട്ടിത്തെറിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍പ്പിച്ചവരില്‍ ചിലര്‍ തിരികെ വീട്ടില്‍ എത്തി തുടങ്ങിയപ്പോഴാണ് അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചത്. തലസ്ഥാനമായ സാന്റിയാഗോയില്‍നിന്ന് ആയിരം കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്.