തിരുവനന്തപുരം|
JOYS JOY|
Last Updated:
വ്യാഴം, 5 മാര്‍ച്ച് 2015 (10:29 IST)
അനന്തപുരിയില്‍ എത്തിച്ചേര്‍ന്ന ഭക്തജനലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നു. പത്തേക്കാലിന്
പണ്ടാര അടുപ്പ് തെളിച്ചതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം മൂന്നേകാലിനാണ് നിവേദ്യം. ഇത്തവണ പൊങ്കാലയ്ക്ക് 40 ലക്ഷത്തോളം ഭക്തര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്. പൊങ്കാലയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 4500 പൊലീസുകാരും സിസിടിവി ക്യാമറകളും ഉള്‍പ്പെടെ
നഗരം കര്‍ശന സുരക്ഷാവലയത്തതിലാണ്.
ക്ഷേത്രപരിസരത്തിനൊപ്പം ക്ഷേത്രത്തിന്റെ എട്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ ഒരുക്കിയിരിക്കുന്നത്. പുളിമൂട്, കിഴക്കേകോട്ട, ബേക്കറി ജംഗ്‌ഷന്‍, തൈക്കാട്, തമ്പാനൂര്‍ എന്നീ സ്ഥലങ്ങളിലും ഭക്തര്‍ പൊങ്കാല ഒരുക്കുകയാണ്.