രാഹുല്‍ ഉടന്‍ വരും, ജനങ്ങള്‍ക്കൊപ്പം നില്‍ക്കും: സോണിയ

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഗിരിരാജ് സിംഗ്, ബി ജെ പി
ന്യൂഡല്‍ഹി| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (16:03 IST)
രാഹുല്‍ ഗാന്ധി ഉടന്‍ മടങ്ങിയെത്തുമെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നും ജനങ്ങള്‍ക്കൊപ്പം തന്നെ രാഹുല്‍ ഗാന്ധിയുണ്ടാകുമെന്നാണ് സോണിയ ഗാന്ധി അറിയിച്ചിരിക്കുന്നത്.

മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായതിനു തുല്യമാണ് രാഹുല്‍ ഗാന്ധിയുടെ അപ്രത്യക്ഷമാകലെന്ന് ബി ജെ പിയുടെ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. വെള്ളക്കാരിയായതുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ സോണിയയുടെ നേതൃത്വം അംഗീകരിച്ചതെന്നും ഗിരിരാജ് ആക്ഷേപിച്ചിരുന്നു.

എന്നാല്‍, ഗിരിരാജ് സിംഗിന്‍റേത് ഇടുങ്ങിയ ചിന്താഗതിയാണെന്നും ഇതിനൊന്നും മറുപടി പറയാനില്ലെന്നും സോണിയ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :