പുട്ടിന്‍ കാസ്ട്രോയെ സന്ദര്‍ശിച്ചു.

ഹവാന:| Last Updated: ശനി, 12 ജൂലൈ 2014 (14:38 IST)
റഷ്യന്‍ പ്രസിഡന്റ് വ്ലൂഡിമര്‍ പുട്ടിന്‍ ക്യൂബന്‍ വിപ്ലവനേതാവായ ഫിഡല്‍ കാസ്‌ട്രോയെ കണ്ടു. ഔദ്യോഗിക സന്ദര്‍ശനത്തിന് ക്യൂബയിലെത്തിയതായിരുന്നു റഷ്യന്‍ പ്രസിഡന്റ്.കാസ്‌ട്രൊ ആരോഗ്യവാനായിരിക്കുന്നുവെന്നും കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്നും പുട്ടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ ക്യൂബ
റഷ്യക്ക് നല്‍കാനുള്ള കടത്തിന്റെ 90 ശതമാനവും എഴുതിത്തള്ളാനുള്ള റഷ്യയുടെ തീരുമാനം പുട്ടിന്‍ പ്രഖ്യാപിച്ചിരുന്നു.ക്യൂബ സന്ദര്‍ശനത്തിനുശേഷം വ്ലാഡിമിര്‍ പുട്ടിന്‍ ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്ക് പോകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :