കൊടും ഭീകരന്‍ ഹാഫിസ് സയ്യദ് ലാഹോർ ഹൈക്കോടതിയില്‍ ക്ലാസെടുത്തു

  ഹാഫിസ് സയ്യദ് , ജമാത്-ഉദ്-ദാവ , ലാഹോർ , ഹൈക്കോടതി
ലാഹോർ| jibin| Last Modified ശനി, 12 ജൂലൈ 2014 (10:58 IST)
ലോകത്തിലെ കൊടും ഭീകരരുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഹാഫിസ് സയ്യദ് ഹൈക്കോടതിയിൽ അഭിഭാഷകർക്കും മറ്റു ഭീകര പ്രവര്‍ത്തകര്‍ക്കും ക്ലാസെടുത്തു.

ജമാത്-ഉദ്-ദാവയുടെ തലവനുമായ ഹാഫിസ് സയ്യദിനെ കൊടും ഭീകരനായും. സംഘടനയെ ഭീകര ഗണത്തിലായിട്ട് അമേരിക്ക പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആകുന്നുള്ളു. ഈ അവസരത്തിലാണ് ലാഹോർ ഹൈക്കോടതി സമുച്ചയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സയ്യദിനെ പോലുള്ള കൊടും ഭീകരൻ പങ്കെടുക്കുന്നത്.

അഭിഭാഷകർക്കും മറ്റും ക്ലാസെടുത്ത ഹാഫിസ് സയ്യദ് പ്രസംഗത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമെതിരെ വിദ്വേഷം വിതയ്ക്കുന്ന പരാമർശങ്ങൾ സയ്യദ് നടത്തുകയും ചെയ്തു. നേരത്തെയും സയ്യദ് ലാഹോർ ഹൈക്കോടതിൽ ചർച്ചയ്ക്കായി എത്തിയിരുന്നു. മേയിൽ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സയ്യദ് മുഖ്യാതിഥിയായിരുന്നു.

അതേ സമയം ഒരു വിഭാഗം അഭിഭാഷകർ ബാർ അസോസിയേഷന്റെ ഈ നടപടിക്കെതിരെ രംഗത്തെത്തി. കഴിഞ്ഞ മാസം 26നാണ് അടക്കം നാല് ലഷ്കർറേ തയ്ബ അനുബന്ധ സംഘടനകളെ അമേരിക്ക ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :