വർഷം തോറും വാക്‌സിൻ എടുക്കേണ്ടി വരുമെന്ന് ഫൈസർ: പിന്തുണച്ച് ആന്റണി ഫൗസി

വാഷിങ്‌ടൺ| അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (16:40 IST)
വാഷിങ്‌ടൺ: കൊവിഡിനെതിരായ പ്രതിരോധ വാക്‌സിൻ എല്ലാ വർഷവും എടുക്കേണ്ടിവരുമെന്ന് ഫൈസർ. ഉയര്‍ന്ന പ്രതിരോധശേഷിക്ക് തുടര്‍ച്ചയായുള്ള വാക്‌സിന്‍ അനിവാര്യമാണെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബോറുല പറഞ്ഞു.

അതേസമയം ഫൈസറിന്റെ വാദത്തെ ശരിവെച്ച് അമേരിക്കന്‍ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസിയും രംഗത്തെത്തി. 'ഇതുവരെ മനസിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, വാര്‍ഷിക വാക്‌സിൻ വേണമെന്നാണ് ഞാൻ പറയുക. വളരെ ശക്തവും ഉയർന്ന തലത്തിലുള്ളതുമായ സംരക്ഷണം നിലനിർത്താൻ ഇത് ആവശ്യമായി വരാം. അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :