റിലേയില്‍ മത്സരിച്ച അമേരിക്കന്‍ താരങ്ങളെ അയോഗ്യരാക്കി; അയോഗ്യരാക്കപ്പെട്ട വാര്‍ത്ത അറിഞ്ഞത് വെങ്കലനേട്ടം ആഘോഷിക്കുന്നതിനിടയില്‍

റിലേയില്‍ മത്സരിച്ച അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കി

റിയോ ഡി ജനീറോ| JOYS JOY| Last Modified ശനി, 20 ഓഗസ്റ്റ് 2016 (10:39 IST)
ട്രാക്കില്‍ അമേരിക്കയ്ക്ക് വീണ്ടും തിരിച്ചടി. 4*400 മീറ്റര്‍ റിലേയില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത അമേരിക്കന്‍ ടീമിനെ അയോഗ്യരാക്കി. ഇതോടെ, നാലാം സ്ഥാനത്തെത്തിയ കാനഡ വെങ്കലമെഡല്‍ ജേതാക്കളായി. ബാറ്റണ്‍ കൈമാറുന്നതിലെ പിഴവാണ് അമേരിക്കയ്ക്ക് വെങ്കലം നഷ്‌ടമാകാന്‍ കാരണമായത്.

ജസ്റ്റിന്‍ ഗാറ്റ്‌ലിനും ടൈസണ്‍ ഗേയും ഉള്‍പ്പെട്ട ടീമാണ് അയോഗ്യരായത്. അമേരിക്കയെ അട്ടിമറിച്ച് ജപ്പാന്‍ വെള്ളി നേടിയിരുന്നു. ജപ്പാനില്‍ നിന്നേറ്റ പ്രഹരത്തേക്കാള്‍ വലിയ തിരിച്ചടിയായിരുന്നു അയോഗ്യരാക്കപ്പെട്ടപ്പോള്‍ അമേരിക്കന്‍ റിലേ ടീമിന് ഉണ്ടായത്.

മത്സരത്തിനു ശേഷം വെങ്കലമെഡല്‍ നേട്ടം ആഘോഷിക്കുകയായിരുന്ന അമേരിക്കന്‍ ടീം അയോഗ്യരാക്കപ്പെട്ട കാര്യം ആദ്യം അറിഞ്ഞിരുന്നില്ല. 100 മീറ്ററില്‍ വെങ്കലവും 200 മീറ്ററില്‍ വെള്ളിയും നേടിയ ആന്ദ്ര ഡീ ഗ്രാസായിരുന്നു കാനഡയുടെ റിലേ ടീമിനെ നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :