സെഞ്ച്വറിയോടെ കോഹ്‌ലിയുടെ ആറാട്ട്; വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

antigua,  west indies, india, test ആന്റിഗ്വെ, ടെസ്റ്റ്, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ
ആന്റിഗ്വെ| സജിത്ത്| Last Modified വെള്ളി, 22 ജൂലൈ 2016 (09:55 IST)
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍
മികച്ച സ്‌കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടിയിട്ടുണ്ട്. 143 റണ്‍സുമായി കോഹ്‌ലിയും 22 റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍.

ഓപ്പണര്‍ മുരളി വിജയ്ക്ക് വേണ്ടത്ര രീതില്‍ ഫോമിലേക്കുയരാന്‍ സാധിച്ചില്ല. മുപ്പത്തിയാറു പന്തില്‍ ഏഴു റണ്‍സ് ആയിരുന്നു വിജയ്‌യുടെ സമ്പാദ്യം. സമീപകാലത്ത് ഫോമിലല്ലെങ്കിലും ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ശിഖര്‍ ധവാന് കഴിഞ്ഞു. 84 റണ്‍സ് നേടിയാണ് ധവാ‍ന്‍ പുറത്തായത്.

അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളരുമായാണ് ടീമിനെ കോഹ്ലി കളത്തിലിറക്കിയത്. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയേയും രവീന്ദ്ര ജഡേജയേയും മറികടന്ന് അമിത് മിശ്രയും ഉമേഷ് യാദവും ടീമില്‍ ഇടം നേടി. അതേസമയം മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമാണ് വിന്‍ഡീസ് നിരയില്‍ കളിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :