റിയോ ഒളിംപിക്സ് 4*400 മീറ്റര്‍ റിലേയില്‍ നിന്ന് ഇന്ത്യയുടെ പുരുഷ-വനിത ടീമുകള്‍ പുറത്ത്

റിയോ ഒളിംപിക്സില്‍ റിലേയില്‍ പുരുഷ-വനിത ടീമുകള്‍ പുറത്ത്

റിയോ ഡി ജനീറോ| JOYS JOY| Last Modified ശനി, 20 ഓഗസ്റ്റ് 2016 (08:49 IST)
റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ പുരുഷ-വനിത ടീമുകള്‍ 4*400 മീറ്റര്‍ റിലേയില്‍ പുറത്ത്. വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സംഘമാണ് ഹീറ്റ്‌സില്‍ പുറത്തായത്. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച ടിന്റുവിനും സംഘത്തിനും മൂന്നു മിനിറ്റ് 29:53 സെക്കന്‍ഡില്‍ ഏഴാമതായി ഫിനിഷ് ചെയ്യാന്‍ മാത്രമാണ് കഴിഞ്ഞത്.

മലയാളി താരം ടിന്റു ലൂക്ക, അനില്‍ഡ തോമസ്, നിര്‍മ്മല, പൂവമ്മ എന്നിവരടങ്ങിയ സംഘമാണ് ഹീറ്റ്സില്‍ പുറത്തായത്. രണ്ടു ഹീറ്റ്സുകളിലായി 13 ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ഇന്ത്യന്‍ വനിതകള്‍ക്കായത്.
മൂന്നു മിനിറ്റ് 21:42 സെക്കന്‍ഡില്‍ ഓടിക്കയറിയ അമേരിക്കന്‍ ടീമിനാണ്
ഒന്നാം സ്ഥാനം.

അതേസമയം, പുരുഷ വിഭാഗത്തില്‍ മുഹമ്മദ് അനസ്, മുഹമ്മദ് കുഞ്ഞ്, ആരോഗ്യ രാജീവ്, ധരുണ്‍ അയ്യമി എന്നിവരുള്‍പ്പെട്ട ടീം ഹീറ്റ്സില്‍ അയോഗ്യരാക്കപ്പെട്ടു. രണ്ടു മിനിറ്റ് 58: 29 സെക്കന്‍ഡ് സമയത്തില്‍ ഫിനിഷ് ചെയ്ത് ജമൈക്കന്‍ ടീമാണ് ഒന്നാമതായി ഫൈനലിലേക്ക് കുതിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :