കമ്മട്ടിപാടത്തിന്റെ വഴിയേ ‘കഥകളി’യും; സെന്‍‌സര്‍ ബോര്‍ഡിന്റെ വെട്ടേല്‍ക്കാതെ എ സര്‍ട്ടിഫിക്കറ്റുമായി ഒരു ചിത്രം കൂടി തിയേറ്ററിലേക്ക്

അംഗപരിമിതനായ സൈജോ കണ്ണാനിക്കലാണ് കഥകളി സംവിധാനം ചെയ്തത്

kathakali , malayalam movie , theater , filim കഥകളി , മലയാളം സിനിമ , സിനിമ , ഫെഫ്‌ക , ബി ഉണ്ണിക്രഷ്‌‌ണന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (20:57 IST)
നഗ്നതാ പ്രദര്‍ശനം ഉണ്ടെന്ന കാരണത്താൽ പ്രദര്‍ശനാനുമതി നിഷേധിച്ച 'കഥകളി'ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിലെ വിവാദ രംഗം ഒഴിവാക്കാതെയാണ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്.

അംഗപരിമിതനായ സൈജോ കണ്ണാനിക്കലാണ് കഥകളി സംവിധാനം ചെയ്തത്. നേരത്തെ സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിൽ വ്യാപകമായ എതിർപ്പ് ഉയർന്നിരുന്നു. സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഫെഫ്‌ക നേരത്തെ ആരോപിച്ചിരുന്നു.

സിനിമയിലെ നായകന്‍ ബിനോയ് നമ്പാല 'കഥകളി' വസ്ത്രങ്ങള്‍ പുഴക്കരയില്‍ അഴിച്ചുവെച്ച് നഗ്നായി പുഴയിലേക്ക് ഇറങ്ങിപ്പോകുന്നതാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്.

നേരത്തെ രാജീവ് രവി സംവിധാനം കമ്മട്ടിപാടത്തില്‍ വയലന്‍‌സ് കൂടുതലാണെന്ന കാരണം പറഞ്ഞ് സെന്‍‌സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. നിസാരമായ കാരണങ്ങള്‍ പറഞ്ഞ് ചിത്രങ്ങള്‍ക്ക് അര്‍ഹമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് ഫെഫ്‌ക അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :