അമേരിക്കയില്‍ പള്ളിക്കുനേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; നാലുപേര്‍ ഗുരുതരാവസ്ഥയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 മെയ് 2022 (09:18 IST)
അമേരിക്കയില്‍ പള്ളിക്കുനേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദക്ഷിണ കാലിഫോര്‍ണിയയിലെ പ്രസ്‌ബൈറ്റീരിയന്‍ പള്ളിയിലാണ് സംഭവം. ഇന്നലെ അമേരിക്കന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വെടിവെപ്പുണ്ടായത്. വെടിവെട്ടില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. പള്ളിയില്‍ മുപ്പതോളം പേര്‍ ഉണ്ടായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളില്‍ നിന്ന് ആയുധവും പിടിച്ചെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :