തുടർച്ചയായി മൂന്നാം നാളും ഒരു ലക്ഷത്തിലേറെ രോഗികൾ, അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമായി

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified ശനി, 7 നവം‌ബര്‍ 2020 (12:51 IST)
അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾക്കിടെ അമേരിക്കയിൽ കൊവിഡ് വ്യാപനം കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം 1,28,000 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

തുടർച്ചയായി മൂന്നാം ദിവസമാണ് യുഎസിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. നിലവിൽ ലോകത്ത് അഞ്ചു കോടിയോളം പേർക്ക് രോഗം ബാധിച്ചതായാണ് കണക്കുകൾ. ഇതിൽ ഒരു കോടിയോടടുത്ത് രോഗബാധിതർ അമേരിക്കയിലാണ്.ഇതുവരെ 2,36,000 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :