അനുബന്ധ വാര്‍ത്തകള്‍
- തപാല്‍ വോട്ടിനു മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം
- തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും
- കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 376 പേര്‍ക്കെതിരെ നടപടി
- കൊവിഡ് നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പിലാക്കും: അമിത് ഷാ
- സംസ്ഥാനത്ത് ഇന്ന് എട്ട് ഹോട്ട്സ്പോട്ടുകള്‍; 10പ്രദേശങ്ങളെ ഒഴിവാക്കി
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചുകോടിയിലേക്ക്; അമേരിക്കയില്‍ മാത്രം ഒരുകോടി കടന്നു
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചുകോടിയിലേക്ക് കടക്കുന്നു. ഇതുവരെ 4.96 കോടിപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 12,47969 പേര്‍ക്ക് രോഗം മൂലം ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം ഒരുകോടി കടന്നിട്ടുണ്ട്. 242200പേരാണ് മരണപ്പെട്ടത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 85ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. രാജ്യത്ത് ഒന്നേകാല്‍ ലക്ഷത്തോളം പേര് മരണപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ആറുശതമാനം പേര്‍മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 78ലക്ഷത്തോളം പേര് രോഗമുക്തരായിട്ടുണ്ട്.