അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പിലാക്കും: അമിത് ഷാ
- സംസ്ഥാനത്ത് ഇന്ന് എട്ട് ഹോട്ട്സ്പോട്ടുകള്‍; 10പ്രദേശങ്ങളെ ഒഴിവാക്കി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- കൊവിഡ്: ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനും ഹൃദയാഘാതത്തിലേക്ക് നയിക്കാനും സാധ്യത
- സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കൊവിഡ്, 27 മരണം,7854 പേർക്ക് രോഗമുക്തി
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 376 പേര്‍ക്കെതിരെ നടപടി
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വെള്ളിയാഴ്ച 376 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആര്.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 9 പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 25 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 36 പേരില്‍ നിന്നു പിഴ ഈടാക്കി. 303 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.