റോം|
jibin|
Last Modified ശനി, 1 നവംബര്‍ 2014 (11:17 IST)
കോടിക്കണക്കിന് ജനങ്ങള്‍ ഒരു നേരത്തെ ആഹാരം പോലുമില്ലാതെ കൊടും പട്ടിണിയില്‍ കഴിയുംബോഴും 200 കോടി ജനങ്ങള്‍ക്ക് വയറ് നിറയ്കാവുന്ന ഭക്ഷണം വെറുതെ പാഴാക്കുന്നതായി യുഎന്‍ ഭക്ഷ്യ കാര്‍ഷിക സംഘടന വ്യക്തമാക്കി. 130 കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ് നിസാരക്കാര്യങ്ങള്‍ പറഞ്ഞ് വലിച്ചെറിയുന്നത്. ഇതില്‍ ലോകത്തിലെ മൊത്തം ഉല്‍പാദനത്തിന്റെ 30 ശതമാനം വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങുകള്‍ എന്നിവയുടെ 40 ശതമാനവും എണ്ണക്കുരുകളുടെ 20 ശതമാനവും പിടിക്കുന്ന മത്സ്യത്തിന്റെ 35 ശതമാനവും ബോധപൂര്‍വം കളയുകയോ നഷ്ടമാവുകയോ ചെയ്യുകയാണെന്ന് യുഎന്‍ പറയുന്നു. വികസിത രാജ്യങ്ങളിലും, വികസ്വര രാജ്യങ്ങളിലും ഒരു പോലെ ഭക്ഷണങ്ങള്‍ നശിപ്പിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.
ഇതില്‍ പഴകിയതെന്നു മുദ്രകുത്തിയാണ് വികസിത രാജ്യങ്ങള്‍ വേണ്ടെന്നുവെക്കുന്നത്. അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം സൂക്ഷിക്കാനാവാതെ ടണ്‍ കണക്കിന് ഭക്ഷണ വസ്തുക്കളാണ് വികസ്വര രാജ്യങ്ങളില്‍ നശിക്കുന്നത്. ഇതു തടയാന്‍ പുതിയ ശീതീകരണ സംവിധാനം യു.എന്‍ സമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.