അഭിറാം മനോഹർ|
Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (12:15 IST)
യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രെയ്‌ൻ. റഷ്യയിൽ യുക്രെയ്‌ൻ സ്ഫോടനം നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരമായ കീവില്‍ സ്ഫോടനപരമ്പരകള്‍ നടന്നുകൊണ്ടിരിക്കെയാണ് യുക്രൈന്റെ തിരിച്ചടി. ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി യുക്രെയ്‌ൻ അവകാശപ്പെട്ടു. വ്യാഴാഴ്‌ച്ച രാവിലെയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിൻ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുക്രൈന്റെ പ്രധാന നഗരങ്ങളിലെല്ലാം
റഷ്യ വ്യോമാക്രമണം നല്‍കിയിരുന്നു.