അനുബന്ധ വാര്‍ത്തകള്‍
- റഷ്യ- യുക്രൈന്‍ സംഘര്‍ഷം: ഇന്ത്യയില്‍ പെട്രോളിന് 10രൂപവരെ കൂടാന്‍ സാധ്യത
- റഷ്യ എന്തിനും തയ്യാറെന്ന് പുടിന്; ഐക്യരാഷ്ട്ര സഭയുടെ സഹായം തേടി യുക്രൈന്‍
- ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരും !
- രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ തന്നെ, ആയുധം താഴെവെച്ച് വീട്ടില്‍ പോകുന്നതാണ് നല്ലത്; സ്വരം കടുപ്പിച്ച് പുതിന്
- ഇടപെടരുത്, പ്രത്യാഘാതം വലുതായിരിക്കും; ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യ, യുദ്ധമുനമ്പില്‍ ലോകം
കരമാര്‍ഗവും ആക്രമണം ആരംഭിച്ച് റഷ്യ; യുക്രൈനില്‍ വ്യാപക സ്‌ഫോടനങ്ങള്‍, ജനം ഭീതിയില്‍
യുക്രൈനില്‍ കരമാര്‍ഗവും ആക്രമണം ആരംഭിച്ച് റഷ്യ. യുക്രൈനില്‍ വ്യാപക സ്‌ഫോടനങ്ങള്‍ നടക്കുകയാണ്. ജനം ഭീതിയിലായിട്ടുണ്ട്. യുക്രൈന്റെ വിവിധ തുറമുഖങ്ങളിലും നഗരങ്ങളിലുമാണ് മിസൈല്‍ ആക്രമണം നടക്കുന്നത്. എത്രയും വേഗം യുക്രൈന്‍ കീഴ്‌പ്പെടുത്തുകയാണ് ലക്ഷ്യം. തലസ്ഥാനമായ കീവ് അടക്കം പത്തു നഗരങ്ങളില്‍ ആക്രമണം സ്ഥിരീകരിച്ചു.
ആക്രമണത്തെ കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചര്‍ച്ച നടക്കുകയാണ്. അതേസമയം ജനങ്ങളെ ആക്രമിക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ വക്താവ് അറിയിച്ചു.