നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും, പ്രതിരോധം ശക്തമാക്കണം: മുന്നറിയിപ്പ് നൽകി സെലൻസ്കി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (15:01 IST)
വൈകാതെ തന്നെ നാറ്റോ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഉക്രെയ്‌ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കി. റഷ്യയ്ക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്നും
യുക്രൈനുമേൽ വ്യോമനിരോധന മേഖല പ്രഖ്യാപിക്കണമെന്നും സെലൻസ്കി പറഞ്ഞു.

പോളണ്ട്-യുക്രൈന്‍ അതിര്‍ത്തിക്ക് സമീപമുള്ള യവോരിവ് നഗരത്തിൽ റഷ്യ നടത്തിയ അക്രമണത്തിൽ
35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 30ലധികം ക്രൂയിസ് മിസൈലുകൾ പ്രയോഗിച്ചതായാണ് യുക്രൈയ്ന്റെ ആരോപണം.

പോളണ്ട് അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ഇത് ആശങ്ക സൃഷ്ടിക്കുന്നതായി ബ്രിട്ടനും അമേരിക്കയും പ്രതികരിച്ചു.
റഷ്യയുടെ അധിനിവേശം നാറ്റോ സഖ്യരാജ്യത്തിന് നേര്‍ക്കുവന്നാല്‍ കൂട്ടായ സംരക്ഷണമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :